പത്തുവർഷമായി ഇര; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശരിയായ നിയമ നടപടി കൊണ്ടുവരണം: മൈഥിലി
വർദ്ധിച്ചുവരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശരിയായ രീതിയിലുള്ള നിയമ നടപടി കൊണ്ടു വരണമെന്ന് നടി മൈഥിലി. സൈബര്‍ ആക്രമണത്താൽ ആത്മഹത്യ പോലും ചെയ്യുന്ന പെണ്‍കുട്ടികള്‍ ഉണ്ടെന്നും ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നമല്ല ഇതെന്നും നടി പറയുന്നു. താന്‍ കഴിഞ്ഞ പത്തു വര്‍ഷമായി സൈബര്‍ ആക്രമണത്തിന്റെ ഇരയാകുന്നുണ്ടെന്നും താരം പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയുള്ള ആക്രമണങ്ങള്‍ നേരിടുന്ന ധാരാളം സ്ത്രീകളും പെണ്‍കുട്ടികളും ഉണ്ട്. ഈ അതിക്രമങ്ങൾക്കെതിരെ ശരിയായ നിയമ നടപടികള്‍ ഉണ്ടാകണം. ഇവിടെ ഭാഗ്യലക്ഷമിയുടെ ആ വിഷയം തന്നെ. അവരൊക്കെ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇറങ്ങി പ്രവര്‍ത്തിച്ചത്. അതിന് ഇടയാക്കിയത് ഇത്തരം സോഷ്യല്‍ മീഡിയ ടോര്‍ച്ചറിംഗ് തന്നെയാണ്.അതിനെതിരെ ഒരു സ്ത്രീ ഇറങ്ങിയെങ്കില്‍ ബാക്കിയുള്ളവരും ഇറങ്ങണം എന്നാണ് എനിക്ക് പറയാനുള്ളത്.
അവസാന പത്ത് വര്‍ഷമായി താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണിത്. ഇന്നലെ വരെ കേസ് കൊടുത്തിട്ടുണ്ട് പല കാര്യങ്ങള്‍ക്കും. ഇതിന് ശരിയായ നിയമ നടപടികള്‍ ഉണ്ടാകുമെന്ന് വിചാരിക്കുമെങ്കിലും പലപ്പോഴും പല നിയമങ്ങളും ഇല്ലെന്നും നടി പറയുന്നു.