പട്ടൗഡി കൊട്ടാരം, 1200 കോടിയുടെ സ്വത്ത്; സെയ്ഫിന്റെ സിനിമയെ വെല്ലും രാജകീയ ജീവിതം
ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണം സിനിമാ ലോകത്തെയാകം ഞെട്ടിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചയായിരുന്നു താരത്തിന്റെ വീട്ടില്‍ മോഷണം ശ്രമമുണ്ടാകുന്നതും തടയാന്‍ ശ്രമിച്ച സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുന്നതും. മുംബൈയിലെ വസതിയില്‍ വച്ചാണ് താരത്തിനെതിരെ ആക്രമണമുണ്ടാകുന്നത്.
രാത്രി 2.30 ഓടെയായിരുന്നു സംഭവം. ഉടനെ തന്നെ സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു; വീട്ടിലെ മോഷണം തടയുന്നതിനിടെയാണ് സംഭവം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സെയ്ഫ് അലി ഖാന്‍. തന്‌റെ കരിയറില്‍ നിന്നും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സെയ്ഫ് അലി ഖാന്‍ അതിസമ്പന്നനാണ്.
സിനിമയിലെത്തും മുമ്പ് തന്നെ ധനികനായിരുന്നു സെയ്ഫ് അലി ഖാന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 1200 കോടിയാണ് സെയ്ഫിന്റെ സ്വത്ത്. ഭാര്യയായ നടി കരീന കപൂറിന്റെ സ്വത്ത് 485 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിനിമകളില്‍ മാത്രമല്ല വെബ് സീരീസുകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് സെയ്ഫ് അലി ഖാന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സിനിമയ്ക്കായി സെയ്ഫ് അലി ഖാന്‍ വാങ്ങുന്ന പ്രതിഫലം പത്ത് മുതല്‍ പതിനഞ്ച് കോടി വരെയാണ്.
പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അഞ്ചു കോടിയാണ് താരത്തിന് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹരിയാനയിലെ രാജകുടുംബത്തിലെ അംഗമാണ് സെയ്ഫ് അലി ഖാന്‍. ഹരിയാനയിലുള്ള പട്ടൗഡി കൊട്ടാരത്തിന്റെ മൂല്യം 800 കോടിയാണ്. പത്ത് എക്കറിലായ വ്യാപിച്ച് കിടക്കുന്ന എസ്റ്റേറ്റും 150 മുറികളുള്ള കൊട്ടരവും അടങ്ങുന്നതാണ് ഇബ്രാഹിം കോട്ടി എന്നറിയപ്പെടുന്ന ആ ഭൂമി. 1900 കളുടെ തുടക്കത്തില്‍ നിര്‍മ്മിച്ച കൊട്ടാരം പാരമ്പര്യമായി സെയ്ഫിലേക്ക് എത്തിച്ചേരുകയായിരുന്നു.
അതേസമയം 2005 മുതല്‍ 2014 വരെ കൊട്ടാരം നീംറാണ ഹോട്ടല്‍ ഗ്രൂപ്പിന് ലീസിന് നല്‍കിയിരിക്കുകയായിരുന്നു. തുടര്‍ന്ന് പണം നല്‍കിയാണ് സെയ്ഫ് തന്റെ കൊട്ടാരം തിരിച്ചു പിടിക്കുന്നത്. ”എനിക്ക് പാരമ്പര്യമായി കിട്ടേട്ട വീട് സിനിമയില്‍ നിന്നുമുള്ള പണം നല്‍കി വാങ്ങേണ്ടി വന്നു. ഭൂതകാലത്തിന്റെ പേരും പറഞ്ഞ് ജീവിക്കാനാകില്ല” എന്നൊരു അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ പറഞ്ഞിട്ടുണ്ട്.
നിരവധി സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട് പട്ടൗഡി പാലസില്‍. വീര്‍ സാര, മംഗള്‍ പാണ്ഡെ, താണ്ഡവ്, ഈറ്റ് പ്രേ ലവ് തുടങ്ങിയ സിനിമകള്‍ ഇവിടെയാണ് ചിത്രീകരിച്ചത്..