ഇരുചക്ര വാഹനങ്ങള്‍ക്ക് പിന്നിൽ ഇരുന്ന് സംസാരിക്കുന്നത് തടയാനുള്ള നിർദ്ദേശം പ്രായോഗികമല്ല: മന്ത്രി ഗണേഷ് കുമാർ
26 July 2024
ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന സമയം പിറകില്‍ ഇരിക്കുന്ന വ്യക്തി , ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് സംസ്ഥാന ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഇതൊന്നും പ്രായോഗികമല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഇതിനെതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍.