തൃണമൂൽ നേതാവിന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം
5 January 2024
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ആള്‍ക്കൂട്ടത്തിന്റെ പ്രതിഷേധം. ഇവർ റോഡിൽ വാഹനങ്ങള്‍ തടഞ്ഞു, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാനായി ഉണ്ടായിരുന്ന അര്‍ധസൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെയും പ്രതിഷേധമുണ്ടായി . തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് എത്തിയതായിരുന്നു ഇഡി സംഘം.