നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം; നാളെ കണ്ണൂരിൽ ഹർത്താൽ

15 October 2024

കണ്ണൂർ കോർപ്പറേഷനിൽ നാളെ ഹർത്താൽ. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നാവിശ്യപ്പെട്ട് ബി ജെ പി ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ വൻ പ്രതിഷേധമാണ് നടന്നിരുന്നത്.
അതേസമയം, എഡിഎം നവീൻ ബാബു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മരണം നടന്നത് ഇന്ന് പുലർച്ചെ നാലു മണിക്ക് ശേഷം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. യാത്രയയപ്പിൽ ധരിച്ച അതേ വസ്ത്രത്തിൽ തന്നെയാണ് നവീൻ ആത്മഹത്യ ചെയ്തത്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നില്ല.