കേന്ദ്ര സര്‍ക്കാരിനെതിരെ നാളെ എല്ലാ ജില്ലകളിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ‘പ്രതിഷേധ ട്രെയിന്‍ യാത്ര’
കേരളത്തിലൂടെയുള്ള പ്രധാന ട്രെയിനുകളായ മാവേലി എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ളവയിലെ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയും സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് തേര്‍ഡ് എസി കൊച്ചുകളാക്കി മാറ്റാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നാളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ട്രെയിനില്‍ കയറി പ്രതിഷേധിക്കും.
സംസ്ഥാനത്തെ ട്രെയിന്‍ യാത്രക്കാരെ കേന്ദ്രം വഞ്ചിക്കുന്നുവെന്ന് ആരോപിച്ചാണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇത്തരത്തിൽ ഒരു ‘പ്രതിഷേധ ട്രെയിന്‍ യാത്ര’ നടത്തുന്നത്. പ്രതിഷേധത്തിൽ പ്രവര്‍ത്തകര്‍ ട്രെയിനില്‍ സഞ്ചരിച്ച് ലഘുലേഖ വിതരണവും ക്യാമ്പയിനും നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.
കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് വി വസീഫ്, തൃശ്ശൂരില്‍ സംസ്ഥാന ട്രഷറര്‍ എസ് ആര്‍ അരുണ്‍ബാബു എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആര്‍ രാഹുല്‍, ചിന്ത ജെറോം, ഷിജുഖാന്‍, എം വിജിന്‍ എംഎല്‍എ, ഗ്രീഷ്മ അജയ്‌ഘോഷ് എന്നിവരും ട്രെയിന്‍ യാത്ര സമരങ്ങളില്‍ പങ്കെടുക്കും.