ലോക്സഭാ അംഗത്വത്തില്‍ നിന്ന് അധാര്‍മ്മികമായി പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തിയാകുന്നതില്‍ അഭിമാനം: മഹുവ മൊയ്ത്ര
തനിക്കെതിരെ കങ്കാരു കോടതി ആസൂത്രിതമായി നിശ്ചയിച്ച കളിയാണ് നടന്നതെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. ലോക്സഭാ അംഗത്വത്തില്‍ നിന്ന് അധാര്‍മ്മികമായി പുറത്താക്കപ്പെടുന്ന രാജ്യത്തെ ആദ്യ വ്യക്തിയാകുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പാര്‍ലമെന്റില്‍ ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നൽകിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു മഹുവയുടെ പ്രതികരണം.
അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൻ ഇരട്ടി ഭൂരിപക്ഷത്തോടെ സഭയില്‍ തിരിച്ചെത്തുമെന്നും അവര്‍ സോഷ്യൽ മീഡിയയായ എക്‌സില്‍ കുറിച്ചു. അതേസമയം, മഹുവയ്ക്കെതിരായ റിപ്പോര്‍ട്ട് നാലിനെതിരെ ആറ് വോട്ടുകള്‍ക്ക് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗത്തില്‍ ഇന്നലെ പാസ്സായിയിരുന്നു. സമിതിയിലെ ആറംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചപ്പോള്‍ നാലംഗങ്ങള്‍ എതിര്‍ത്തു.