രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്സണ്‍ പാനലില്‍ പിടി ഉഷയും

20 December 2022

ദില്ലി: രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയര്‍പേഴ്സണ്‍ പാനലില്‍ പിടി ഉഷയെയും ഉള്‍പ്പെടുത്തി. മലയാളിയും ലോകപ്രശസ്ത അത്ലറ്റുമായിരുന്ന പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. രാജ്യസഭയില്‍ അധ്യക്ഷനും ഉപാധ്യക്ഷനും ഇല്ലാത്ത സമയത്ത് സഭ നിയന്ത്രിക്കുന്നവരുടെ പാനലാണിത്.