പുതുപ്പള്ളി: ഇടതു മുണണി സ്ഥാനാര്‍ത്ഥി പരസ്യ സംവാദത്തിന് തെയ്യാറായാല്‍ യു ഡി എഫ് ചാണ്ടി ഉമ്മനെ തന്നെ അയക്കും: വിഡി സതീശൻ

14 August 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംവാദം സംസ്ഥാന സർക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരമായി എടുക്കുമെന്നും ഇടതു മുണണി സ്ഥാനാര്‍ത്ഥി പരസ്യ സംവാദത്തിന് തെയ്യാറായാല്‍ യു ഡി എഫ് ചാണ്ടി ഉമ്മനെ തന്നെ അയക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു.
കഴിഞ്ഞ ഏഴ് വര്‍ഷത്തെ പിണറായി ഭരണവും ഇന്നത്തെ സാഹചര്യവും ചര്‍ച്ചയാക്കാമെന്നും സതീശന്‍ പറഞ്ഞു. കെട്ടിടനികുതി, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, ഇന്ധനസെസ് എല്ലാം വര്‍ധിപ്പിച്ചു. രൂക്ഷമായ വിലക്കയറ്റമാണ്. സപ്ലൈകോ പൂട്ടാന്‍ പോവുകയാണ്. മാവേലി സ്റ്റോറിലെന്നും ഒരു സാധനം പോലുമില്ല.
ജനം പൊറുതിമുട്ടി നില്‍ക്കുകയാണ്. ഇതെല്ലാം പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.