പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: 4.34 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇഡി

single-img
13 November 2023

വയനാട് ജില്ലയിലെ പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ 4.34 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാമടക്കം ബാങ്ക് ഭാരവാഹികളുടെ സ്വത്താണ് അന്വേഷണ സംഘം കണ്ടുകെട്ടിയത്.

ഈ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെകെ എബ്രഹാമിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് . കോഴിക്കോടുള്ള ഇ.ഡി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസം ഇഡി കസ്റ്റഡിയിലായിരുന്നു കെകെ എബ്രഹാം.

കസ്റ്റഡി അവസാനിച്ച നവംബർ 10 ന് ഇയാളെ പിഎംഎല്‍.എ കോടതിയില്‍ ഹാജരാക്കി . കോടതി 14 ദിവസത്തേക്ക് റിമാന്‍റ് നീട്ടുകയായിരുന്നു.