അല്ലു അർജുന്റെ ‘പുഷ്പ’ റഷ്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ദക്ഷിണേന്ത്യൻ സിനിമയായി
2021 ഡിസംബറിൽ പുറത്തിറങ്ങിയ അല്ലു അർജുൻ അഭിനയിച്ച പുഷ്പ: ദി റൈസ് റഷ്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ദക്ഷിണേന്ത്യൻ സിനിമയായി. ഡിസംബർ 8 നാണു സിനിമ റഷ്യയിൽ റിലീസ് ചെയ്തത്. ഇപ്പോഴും റഷ്യയിലെ 774-ലധികം സ്‌ക്രീനുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്.
റഷ്യൻ ബോക്‌സ് ഓഫീസിൽ 25 ദിവസത്തിനുള്ളിൽ 10 മില്യൺ റുബിളിൽ കൂടുതൽ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്, ഇത് ഇന്ത്യൻ കറൻസിയിൽ 13 കോടി രൂപയോളം വരും. ഇതോടെ ബാഹുബലി 2-നെ മറികടന്ന് റഷ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി ഈ ചിത്രം മാറി പുഷ്പ.
സുകുമാർ സംവിധാനം ചെയ്ത പുഷ്പ: ദ റൈസ്, സിനിമയിൽ അല്ലു അര്ജുന് പുറമെ രശ്മിക മന്ദാനയും മലയാളിയായ ഫഹദ് ഫാസിലും അഭിനയിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ശേഷാചലം മലനിരകളിൽ മാത്രം വളരുന്ന അപൂർവ ചുവന്ന ചന്ദനമരം കടത്തുന്ന സംഘത്തിൽ ചേരുന്ന കുറഞ്ഞ വേതനക്കാരനായ അർജുന്റെ കഥയാണ് ഇത് പറയുന്നത്. റിലീസായപ്പോൾ ഏകദേശം 350 കോടി രൂപ ഇന്ത്യയിൽ നിന്ന് വാരിക്കൂട്ടിയിരുന്നു