പുഷ്പന്റെ നിര്യാണം; കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ

single-img
28 September 2024

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന്റെ നിര്യാണത്തിൽ കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു . വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും.

ഇന്ന് രാത്രി 7മുതൽ കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെന്ററിൽ പൊതുദർശനം ഉണ്ടാകും. പിന്നാലെ നാളെ 8 ന് വിലാപയത്രയായി തലശ്ശേരിക്കു കൊണ്ടു പോകും.മാഹിയിൽ ജനങ്ങൾക്ക് കാണാൻ സൗകര്യം ഒരുക്കും. തലശ്ശേരി ടൌൺ ഹാളിൽ 10മുതൽ 11.30വരെ പൊതുദർശനത്തിന് ശേഷം ചൊക്ലിയിലും പൊതുദർശനമുണ്ടാകും.

വൈകുന്നേരം 5 മണിക്ക് വീട്ടിൽ എത്തിച്ച് വീട്ടു വളപ്പിലായിരിക്കും സംസ്കാരം. വെടിവെപ്പിൽ പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ 30 വർഷമായി പുഷ്പൻ കിടപ്പിലായിരുന്നു.