കേരളത്തിൽ ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരണം; പുതുപ്പള്ളിയും ആ വികസനത്തിനൊപ്പം ഉണ്ടാകണം: ഇപി ജയരാജൻ
24 August 2023
ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലം ചര്‍ച്ചചെയ്യുന്നത് വികസനത്തെ കുറിച്ചാണെന്നും മണ്ഡലം ഇടതുപക്ഷ സ്ഥാനര്‍ത്ഥി ജെയ്ക് സി തോമസിന് അനുകൂലമാണെന്നും ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍.
വികസന രംഗത്ത് കേരളം കുതിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, കഴിഞ്ഞ ഏഴര വര്‍ഷം വലിയമാറ്റമാണ് വികസന രംഗത്ത് ഉണ്ടായതെന്നും ചൂണ്ടിക്കാട്ടി. ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരണം. പുതുപ്പള്ളിയും ആ വികസനത്തിനൊപ്പം ഉണ്ടാകണം. ടൂറിസത്തിന് കേരളത്തില്‍ വലിയ സാധ്യതയാണുള്ളത്. ധാരാളം തൊഴില്‍ സാധ്യത ഈ രംഗത്തുണ്ട്. അത് പ്രയോജനപ്പെടുത്താന്‍ കഴിയണം. പുതുപള്ളിയില്‍ ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമാണുള്ളതെന്നും ഇ പി കൂട്ടിച്ചേർത്തു.