പുടിന് ഹൃദയാഘാതം? ; കിടപ്പുമുറിയുടെ തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി


റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. അദ്ദേഹത്തെ കിടപ്പുമുറിയുടെ തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം മോസ്‌കോയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം.
ഉടന്‍ തന്നെ ഡോക്ടര്‍മാരെത്തി 71 കാരനായ നേതാവിന് അടിസന്തിര ചികിത്സ നല്‍കുകയും അപ്പാര്‍ട്ട്‌മെന്റില്‍ നിര്‍മ്മിച്ച പ്രത്യേക മെഡിക്കല്‍ മുറിയിലേക്ക് മാറ്റുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ” വീട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പുടിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റിന്റെ കിടപ്പുമുറിയില്‍ നിന്ന് വീഴുന്ന ശബ്ദം കേള്‍ക്കുകയായിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ പ്രസിഡന്റിന്റെ കിടപ്പുമുറിയിലേക്ക് പോവുകയും പുടിന്‍ കട്ടിലിനരികില്‍ തറയില്‍ കിടക്കുന്നത് കണ്ടെത്തുകയുമായിരുന്നു.
ഭക്ഷണപാനീയങ്ങളും മേശയും മറ്റും മറിഞ്ഞുകിടക്കുന്നതായും കണ്ടെത്തി. സോഷ്യല്‍ മീഡിയ സൈറ്റായ ടെലിഗ്രാമിലെ ഒരു പോസ്റ്റില്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.