റഷ്യൻ പ്രസിഡന്റായി പുടിന്‍ അഞ്ചാം തവണയും സത്യപ്രതിജ്ഞ ചെയ്തു

7 May 2024

റഷ്യൻ പ്രസിഡന്റായി വ്‌ളാഡിമിര്‍ പുടിന്‍ അഞ്ചാം തവണയും സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ക്രെംലിനില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് തുടർച്ചയായി അഞ്ചാമതും പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്. 1999 ൽ തുടങ്ങി ഏകദേശം 25 വർഷമായി പുടിനാണ് റഷ്യയെ നയിക്കുന്നത്. ആറ് വര്‍ഷകാലാവധിയിലാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേറ്റത്.
പുടിന്‍ സത്യപ്രതിജ്ഞ ചെയ്തത പിന്നാലെ പ്രസിഡന്റ് അധികാരത്തിന്റെ ചിഹ്നങ്ങളായ സെന്റ് ജോര്‍ജ് സ്വര്‍ണ്ണ കുരിശ്, റഷ്യന്‍ അങ്കിയും സ്വര്‍ണ്ണ ചെയിനും സോര്‍കിന്‍ അദ്ദേഹത്തിന് കൈമാറി. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം രാഷ്‌ട്രത്തലവന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു.
റഷ്യയെ നയിക്കുന്നത് വിശുദ്ധ കർമ്മമാണെന്ന് ആയിരുന്നു സത്യപ്രതിജ്ഞയ്‌ക്ക് ശേഷം പുടിന്റെ ആദ്യ പ്രതികരണം. പ്രയാസമേറിയ സമയത്തിന് ശേഷം റഷ്യ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും പുടിൻ പറഞ്ഞു.