പിവി അൻവർ ഐപിഎസ് രംഗത്തുള്ള ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയാണ് തുറന്നുകാണിച്ചത്: യു പ്രതിഭ

single-img
3 September 2024

പോലീസ് ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾ പുറത്തുവിട്ട പി വി അൻവറിന് പിന്തുണയുമായി യു പ്രതിഭ എംഎൽഎ. പിവി അൻവർ പറഞ്ഞത് സത്യസന്ധമായ കാര്യമാണെന്നും ആഭ്യന്തര വകുപ്പിന് എതിരല്ലെന്നും യു പ്രതിഭ ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

സംസ്ഥാനത്തെ ഐപിഎസ് രംഗത്തുള്ള ഉദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയാണ് തുറന്നുകാണിച്ചതെന്ന് അഭിപ്രായപ്പെട്ട പ്രതിഭ, അദ്ദേഹം പറഞ്ഞ കാര്യത്തിൽ കഴമ്പ് ഉണ്ടോ എന്നാണ് നോക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയിൽ വിശ്വാസം ഉണ്ട്.

പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തന്നെ പറയുമ്പോൾ വിശ്വാസത്തിൽ എടുക്കാം. വേലി തന്നെ വിളവ് തിന്നാൻ പാടില്ലെന്നും യു പ്രതിഭകൂട്ടിച്ചേർത്തു.