കർണാടകയിലെ ക്രഷർ ഇടപാടിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; പി വി അൻവർ എം എൽ എയെ ഇഡി ചോദ്യം ചെയ്യുന്നു

single-img
16 January 2023

പി വി അൻവർ എം എൽ എയെ ഇഡി ചോദ്യം ചെയ്യുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസിലാണ്കർണാടകയിലെ ക്രഷർ ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യൽ നടക്കുന്നത് . കര്ണാടകയിലുള്ള ക്രഷർ ബിസിനസിൽ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി.

ഈ പരാതിയിൽ പിവി അൻവറിനെതിരെ ഇഡി നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. നേരത്തെ ഇതു സംബന്ധിച്ചുള്ള പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും പി.വി അൻവർ കുറ്റക്കാരനാണെന്ന് കണ്ടെത്തി പ്രാഥാമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. “,