മുഖ്യമന്ത്രിക്കൊപ്പമുളള ഫേസ്ബുക്ക് കവർ ചിത്രം നീക്കം ചെയ്ത് പി വി അൻവർ
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പരസ്യമായി തള്ളിപ്പറഞ്ഞതോടെ സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലെ കവർചിത്രം നീക്കം ചെയ്ത് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയോടോപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോ കവർ ചിത്രമാക്കി.
സോഷ്യൽ മീഡിയകളിലെ അൻവറിന് സൈബർ സഖാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്. പരസ്യ പ്രസ്താവനകൾ താൻ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തനിക്ക് പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും തനിക്ക് വിയോജിപ്പുണ്ടെന്നും അൻവർ പോസ്റ്റിൽ കുറിച്ചു. തന്‍റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകും. താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ല. പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും. ആരോപിച്ച വിഷയങ്ങളിൽ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അൻവര്‍ വ്യക്തമാക്കി.