പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു: എകെ ബാലൻ

single-img
30 September 2024

എംഎൽഎ പിവി അന്‍വര്‍ മതത്തെയും,വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെബാലന്‍. അഞ്ച് നേരം നിസ്‌കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളം. നിസ്‌ക്കരിക്കുന്നതിന് ആരും എതിരല്ലെന്നും ന്യൂനപക്ഷങ്ങളെ മുഖ്യമന്ത്രിക്കെതിരാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു .

പിവി അന്‍വര്‍ ഇപ്പോൾ തീക്കൊള്ളികൊണ്ട് തല ചൊറിയുന്നു. ഈ തുറുപ്പ് ചീട്ട് അന്‍വര്‍ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. തന്നെ കള്ളനാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയര്‍ത്തുന്നു. അന്‍വര്‍ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്.

‘മികച്ച ഉദ്യോഗസ്ഥരെ വച്ചാണ് അന്വേഷിക്കുന്നത്. റിപ്പോര്‍ട്ട് ഉടന്‍ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എകെ ബാലന്‍ ചോദിച്ചു.