പിവി അൻവർ യുഡിഎഫിനൊപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
22 October 2024
പി വി അൻവർ ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അൻവർ പുതിയ പാർട്ടി രൂപീകരിച്ചത് സംസ്ഥാന സർക്കാരിനെ എതിർക്കാൻ വേണ്ടിയാണെന്നും ഉപാധികൾ വെച്ച് മുന്നോട്ടുപോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ യുഡിഎഫിനൊപ്പം ചേർന്ന് അൻവർ സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. അങ്ങിനെ ചെയ്യാതെ കോൺഗ്രസുമായി അൻവർ വിലപേശിയാൽ എൽഡിഎഫ് വിരുദ്ധ വോട്ടുകൾ വിള്ളൽ വീഴും. എന്നാൽ അൻവർ യുഡിഎഫിനൊപ്പം നിന്നാൽ ഒരുപാട് സ്കോപ്പുണ്ട്.
യുഡിഎഫുമായി തർക്കിക്കാൻ അവസരം ഉണ്ടാക്കിയാൽ അൻവർ ഉയർത്തിയ നിലപാടുകൾക്ക് വിപരീതമാകും.അൻവർ യുഡിഎഫിന് അനുകൂലമായ നിലപാട് എടുക്കണമെന്നും മാനസികമായ ഒരു തീരുമാനമാണ് ആദ്യം എടുക്കേണ്ടതെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.