വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്താൻ പി വി അൻവർ

single-img
14 October 2024

സംസ്ഥാനത്തെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സിപിഎമ്മുമായി ഇടഞ്ഞു പുതിയ പാർട്ടി ഉണ്ടാക്കിയ പി വി അൻവർ എം.എൽ.എ കൂടിക്കാഴ്ച നടത്തും. കണിച്ചുകുളങ്ങരയിലെ വീട്ടിൽ ഉടൻ എത്തും. പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.

സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പിവി അൻവറിന്റെ രാഷ്ട്രീയ നീക്കങ്ങൾ. ആലപ്പുഴയിൽ അൻവറിന്റെ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെയുടെ ഘടക രൂപീകരണുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കമ്മിറ്റി രൂപീകരണം ഉണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അൻവർ ആലപ്പുഴയിൽ എത്തുന്നത്.