ശ്രദ്ധേയമായി നിയമസഭയിലെത്തിയ പിവി അന്‍വറിന്റെ വസ്ത്ര ധാരണം
9 October 2024
ഇന്ന് സംസ്ഥാന നിയമസഭയിലെത്തിയ പിവി അന്‍വറിന്റെ വസ്ത്ര ധാരണം ഏവരുടെയും ശ്രദ്ധ നേടി. കൈയില്‍ ചുവന്ന തോര്‍ത്തും കഴുത്തില്‍ ഡിഎംകെയുടെ ഷാളും അണിഞ്ഞാണ് അന്‍വര്‍ എത്തിയത് . ഇടതുമുന്നണിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും നേരിട്ടുള്ള യുദ്ധത്തിലേക്ക് കടന്ന അന്‍വറിന്റെ ഇരിപ്പിടം ഭരണപക്ഷത്ത് നിന്ന് മാറ്റിയിരുന്നു.
പിന്നാലെ, സഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിപ്പിടം അനുവദിച്ച അന്‍വര്‍ ലീഗ് എംഎല്‍എ എകെഎം അഷ്‌റഫിന് സമീപമാണ് ഇരിക്കുന്നത്. കെടി ജലീല്‍ എംഎല്‍എയ്‌ക്കൊപ്പമെത്തിയ പിവി അന്‍വര്‍ ഒന്നാം നില വരെ ജലീലിനൊപ്പം തുടര്‍ന്നെങ്കിലും അതിനുശേഷം പുതിയ ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു.