മാമ്ബഴ കവര്‍ച്ച കേസില്‍ ഒളിവില്‍ പോയ പിവി ഷിഹാബിനെ പിടികൂടാനാകാതെ പോലീസ്

single-img
10 October 2022

കോട്ടയം: കാഞ്ഞിരപ്പള്ളി മാമ്ബഴ കവര്‍ച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയായ പിവി ഷിഹാബിനെ പിടികൂടാനാകാതെ പോലീസ്.

ഷിഹാബ് ഒളിവില്‍ പോയി പത്ത് ദിവസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന് തലവേദനയാകുന്നു. ഇതിനിടെ ഷിഹാബിനെതിരെയുള്ള ബലാത്സംഗ കേസില്‍ ജാമ്യം റദ്ദാക്കാന്‍ പോലീസ് അപേക്ഷ നല്‍കി.

പോലീസ് ഉദ്യോഗസ്ഥന്‍ ആയതുകൊണ്ട് തന്നെ പൊലീസിന്റെ എല്ലാ അന്വേഷണ രീതികളെ പറ്റിയും ഷിഹാബിന് വ്യക്തതയുണ്ട് . ഇതാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. ഒപ്പം പ്രതിയുടെ മൊബൈല്‍ ഫോണ്‍ പല ജില്ലകളിലായി മൊബൈല്‍ റേഞ്ച് കാണിക്കുന്നതും പോലീസിനെ വട്ടം ചുറ്റിക്കുന്നു. ഷിഹാബിനായി നാലുപാടും അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോഴും ഇയാളുടെ സ്വദേശമായ മുണ്ടക്കയത്ത് മൊബൈല്‍ റേഞ്ച് കാണിച്ചത് പോലീസിനെ അമ്ബരപ്പിച്ചു. സേനയ്ക്കുള്ളില്‍ നിന്ന് ഷിഹാബിന് സഹായം കിട്ടുന്നുണ്ടോ എന്നും അന്വേഷണമുണ്ട്