ബലാത്സംഗ കേസ് പ്രതികൾക്ക് വേഗത്തിൽ വധശിക്ഷ ; നിയമ നിർമ്മാണത്തിനായി ബംഗാളിൽ നിയമസഭാ സമ്മേളനം ഇന്ന് മുതൽ
2 September 2024
സംസ്ഥാനത്തെ ബലാത്സംഗ കേസ് പ്രതികൾക്ക് അതിവേഗം വധശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണത്തിനായി പശ്ചിമ ബംഗാളിൽ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് മുതൽ ചേരും. ഇന്നും നാളെയുമാണ് സഭാ സമ്മേളനം നടക്കുക.
പ്രസ്തുത ബില്ലിന്റെ കരട് തയാറാക്കുന്നതിനായി മന്ത്രിമാർ ഉൾപ്പെട്ട പ്രത്യേക സമിതിയെ നേരത്തെ മുഖ്യമന്ത്രി മമതാ ബാനർജി രൂപീകരിച്ചിരുന്നു. ബിൽ പാസാക്കി ഗവർണർക്ക് അയക്കുമെന്നും, ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നുമാണ് മമത അറിയിച്ചത്.
പക്ഷെസംസ്ഥാന സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. ജൂനിയർ ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് ജനകീയ പ്രക്ഷോഭം ശക്തമായപ്പോൾ ശ്രദ്ധ തിരിക്കാനുള്ള മമതയുടെ അടവാണിതെന്നാണ് ബിജെപിയുടെ വിമർശനം.