150 കോടി ക്ലബിൽ ഇടം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് സിനിമയായി ‘രായൻ’

single-img
22 August 2024

ധനുഷ് തന്നെ സംവിധാനം ചെയ്ത ‘രായൻ ‘ എന്ന സിനിമ ആ​ഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നു. ഇതോടുകൂടി 150 കോടി ക്ലബിൽ ഇടം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമായി രായൻ മാറി. ഇതിന്റെ സന്തോഷത്തിൽ നിർമാതാക്കളായ സണ്‍ പിക്ചേഴ്സ് രണ്ട് ചെക്കുകളാണ് ധനുഷിന് കൈമാറിയിരിക്കുന്നത്.

ചിത്രത്തിന്റെ നിർമാതാവായ കലാനിധി മാരന്‍ ചെക്ക് കൈമാറുന്ന ചിത്രം സണ്‍ പിക്ച്ചേഴ്സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. രണ്ട് ചെക്കുകളില്‍ ഒന്ന് നായകനും മറ്റൊന്ന് സംവിധായകനുമാണെന്ന് ഇതിനൊപ്പം എഴുതിയിട്ടുണ്ട് .