റഡാർ പരിശോധനയിൽ സിഗ്നൽ ലഭിച്ചതായി സൂചന; അർജുന്റെ ലോറി എട്ട് മീറ്റർ താഴ്ചയിൽ?

single-img
22 July 2024

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി മണ്ണിൽ എട്ട് മീറ്റർ താഴ്ചയിലുണ്ടെന്ന് സൂചന. ഇന്ത്യൻ സൈന്യം അത്യാധുനിക മെറ്റൽ ഡിറ്റക്ടറുമായി നടത്തുന്ന പരിശോധനയിൽ ലോഹവസ്തുവുണ്ടെന്ന് വ്യക്തമാക്കുന്ന സിഗ്നൽ ലഭിച്ചതായാണ് സൂചന. എന്നത് ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ലോറി ഏകദേശം എട്ട് മീറ്റർ താഴ്ചയിലുണ്ടെന്നാണ് പ്രാഥമിക സൂചനകൾ. ഇപ്പോൾ രണ്ട് റഡാറുകൾ ഒരേസമയം പ്രവർത്തിപ്പിച്ചാണ് പരിശോധന നടത്തുന്നത്. സിഗ്നൽ ലഭിച്ച ഭാഗത്ത് പരിശോധന നടക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളിയാണെങ്കിലും രക്ഷാ പ്രവർത്തനം ഊർജ്ജിതമാണ്.