കോൺഗ്രസ് നാഷണൽ മീഡിയ കോഡിനേറ്റർ രാധികഖേര പാർട്ടി അംഗത്വം രാജിവച്ചു

5 May 2024

കോൺഗ്രസ് നാഷണൽ മീഡിയ കോഡിനേറ്ററായ രാധികഖേര പാർട്ടി അംഗത്വം രാജിവച്ചു.ഛത്തീസ്ഗഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ആണ് രാധികഖേര. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാജി.
അതേസമയം കഴിഞ്ഞദിവസം ഡൽഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് പിന്നാലെയായിരുന്നു ലൗലി കോണ്‍ഗ്രസ് വി്ട്ടത്. അനുനയിപ്പിക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.