രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി തുടരും

single-img
29 November 2023

ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ഇത്തവണത്തെ ലോകകപ്പോടെ അവസാനിച്ച ദ്രാവിഡിന്റെ കരാർ നീട്ടാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു . 2024 ജൂണിൽ യുഎസിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് ബിസിസിഐ അദ്ദേഹത്തിന്റെ കരാർ നീട്ടി നൽകിയത്.

ഇതോടൊപ്പമ പരിശീലക സംഘത്തെയും ബിസിസിഐ നിലനിർത്തി. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും തൽസ്ഥാനത്ത് തുടരും.

വിവിഎസ് ലക്ഷ്മൺ, ആശിഷ് നെഹ്റ ഉൾപ്പെടെയുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. അതേസമയം ദ്രാവിഡ് തന്നെ വീണ്ടും പരിശീലകനായി തുടരുന്നതിൽ ക്യാപ്റ്റൻ രോഹിത് ശർമയും ചീഫ് സെലക്ടർ അജിത് അഗാർക്കറും അനുകൂല നിലപാടാണ് സ്വീകരിച്ചത്.