ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

single-img
30 August 2023

ദില്ലി:ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി .താൻ വർഷങ്ങളായി ഇതാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് .ഒരിഞ്ചു ഭൂമിയും ലഡാക്കിൽ നഷ്ടപ്പെട്ടിട്ടില്ല എന്ന് മോദി പറഞ്ഞത് കള്ളം .ചൈന കടന്നു കയറി എന്നത് ലഡാക്കിലെ എല്ലാവർക്കുമറിയാം .മാപ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതാണ്.മോദി മിണ്ടണം എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ത്യ ചൈനയ്ക്കെതിരെ കർശന നിലപാട് എടുക്കണം എന്ന് ശശി തരൂർ ആവശ്യപ്പെട്ടു.ടിബറ്റിലുള്ളവർക്ക് സ്റ്റേപിൾഡ് വിസ നല്കണം.തയ്വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുത്.ഒരു ചൈന നയത്തിന് പിന്തുണ നല്കരുതെന്നും ശശി തരൂർ പറഞ്ഞു.

ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ദില്ലിയിൽ എത്താനിരിക്കെയാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്. അരുണാചൽ പ്രദേശും അക്സായി ചിനും ചൈനീസ് പ്രദേശങ്ങൾ ആണെന്ന് വ്യക്തമാക്കുന്ന ഭൂപടമാണ് ചൈന പുറത്തിറക്കിയത്. അതിർത്തി തർക്കം പരിഹരിക്കാനുള്ള നടപടികളെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചു.റഷ്യൻ പ്രസിഡൻറ് വ്ളാദിമി‍ർ പുടിൻ വരില്ല എന്ന് അറിയിച്ചതോടെ യുക്രെയിൻ സംഘർഷം തീർക്കാനുള്ള നീക്കങ്ങൾ ജി20യിൽ നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യ ചൈന തർക്കത്തിന് ലോക നേതാക്കളുടെ കൂട്ടായ്മയ്ക്കിടെ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും ചൈനയുടെ ഈ നിലപാടോടെ പൊളിയുകയാണ്.