രാഹുല്‍ ഗാന്ധിയ്ക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ ക്ഷാമമില്ല;പിന്നെന്തിനാണ് അമ്പതുകാരിയായ ഒരു സ്ത്രീയ്ക്ക് ഫ്‌ളൈയിംഗ് കിസ്സ് നല്‍കുന്നത്; വിവാദമായി കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന
പാർലമെന്റിൽ നടന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫ്‌ളൈയിംഗ് കിസ് വിവാദത്തില്‍ പ്രതികരണവുമായി ബീഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്. രാഹുലിനെതിരെ രംഗത്തുവന്ന സ്മൃതി ഇറാനിയെ രൂക്ഷമായി വിമര്‍ശിച്ചാണ് നീതു സിംഗ് എത്തിയത്.
“ഞങ്ങളുടെ നേതാവായ രാഹുല്‍ ഗാന്ധിയ്ക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ ക്ഷാമമില്ല. പിന്നെന്തിനാണ് അമ്പതുകാരിയായ ഒരു സ്ത്രീയ്ക്ക് ഫ്‌ളൈയിംഗ് കിസ്സ് നല്‍കുന്നത്? ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്,” – എന്നായിരുന്നു നീതുസിംഗ് പറഞ്ഞത്.
അതേസമയം, നീതു സിംഗിനെതിരെ വിമര്‍ശനവുമായി ബിജെപി നേതൃത്വവും രംഗത്തെത്തിയിരുന്നു. നീതുവിന്റെ പ്രസ്താവനയില്‍ ലജ്ജ തോന്നുവെന്ന് ബിജെപി വക്താക്കള്‍ അറിയിച്ചു. ‘സ്ത്രീ വിരുദ്ധരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ ന്യായീകരിക്കാന്‍ അവര്‍ ഏതറ്റം വരെയും പോകും,” എന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല പറഞ്ഞു.