കടുവ സങ്കേതത്തിൽ പരിക്കേറ്റ ആനക്കുട്ടിയെ സഹായിക്കണം; കർണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി
നാഗർഹോള കടുവ സങ്കേതത്തിൽ വെച്ച് പരിക്കേറ്റ ആനക്കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തയച്ചു. പരിക്കേറ്റ ആനക്കുട്ടിയെ രാഹുൽ ഗാന്ധി ഇന്ന് സോണിയ ഗാന്ധിയ്‌ക്കൊപ്പം റിസർവ് സന്ദർശനത്തിനിടെ കണ്ടു.
ആനയെ കണ്ടെത്തി ആവശ്യമായ വൈദ്യസഹായം നൽകാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്ന് കത്തിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ അരമണിക്കൂറിനുള്ളിൽ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും രാഹുൽ ഗാന്ധിയുടെ കത്തിന് മറുപടി നൽകുമെന്നും മാനുഷിക പരിഗണനയിൽ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആനകൾക്ക് അവയുടെ ആവാസവ്യവസ്ഥയുണ്ട്, മനുഷ്യരുടെ ഇടപെടൽ എത്രത്തോളം സംഭവിക്കുമെന്ന് പരിശോധിക്കും, എങ്ങനെ ചികിത്സ നൽകാമെന്ന് പരിശോധിക്കും.”, ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
847.981 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നാഗരഹോളെ ദേശീയോദ്യാനം മൈസൂരിലും കുടകിലുമായി വ്യാപിച്ചുകിടക്കുന്നു. കടുവകളും ഏഷ്യൻ ആനകളും വിവിധയിനം പക്ഷികളും വസിക്കുന്ന കൂറ്റൻ പാർക്കിലൂടെയാണ് കബനി നദി ഒഴുകുന്നത്.
ഇന്ന് പുലർച്ചെ നടന്ന ദാരുണമായ സംഭവത്തിൽ, ഒഡീഷയിലെ സംബൽപൂർ ജില്ലയിലെ കുച്ചിന്ദ മേഖലയിലെ ബമ്ര ബദാരാമ റേഞ്ചിനു കീഴിലുള്ള ടൈലിമൽ പത്ര വനത്തിൽ ഒരു പെണ്ണും ഒരു ആണും ഉൾപ്പെടെ രണ്ട് ആനകളുടെ ജഡങ്ങൾ കണ്ടെത്തിയിരുന്നു. സമീപത്തെ പാടശേഖരങ്ങളിലെ കൃഷിക്ക് ഉപയോഗിച്ചിരുന്ന കീടനാശിനി ആനകൾ കഴിച്ചതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അതേസമയം, രണ്ട് ആനകളുടെ മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.