രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍;വൈകീട്ട് സത്യമേവ ജയതേ റോഡ് ഷോ

11 April 2023

എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകും.
കല്‍പറ്റയില്‍ പ്രവര്‍ത്തകരെ അണിനിരത്തി വൈകിട്ട് 3ന് സത്യമേവ ജയതേ എന്ന പേരില്‍ യുഡിഎഫ് റോഡ്‌ഷോ സംഘടിപ്പിക്കും. പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുക. റോഡ്‌ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. പ്രമുഖരായ സാംസ്കാരിക പ്രവര്‍ത്തകരും രാഹുലിന് പിന്തുണയറിയിച്ച് സമ്മേളനത്തിന് എത്തുമെന്നാണ് വിവരം.