രാഹുല്‍ ഗാന്ധി നിയമത്തിന് അതീതനായിട്ടുള്ള വ്യക്തിയല്ല;കെ സുരേന്ദ്രന്‍


രാഹുല്‍ ഗാന്ധി നിയമത്തിന് അതീതനായിട്ടുള്ള വ്യക്തിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
രാഹുലിനെ കോടതി ശിക്ഷിച്ചതാണ്. അല്ലാതെ ബിജെപിയോ മോദിയോ അല്ല ഇതിനുപിന്നില്‍. നിരവധി പാര്‍ട്ടികളിലെ എം പിമാര്‍ ഇത്തരം സാഹചര്യങ്ങളില്‍ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തിയതിനെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഇന്ത്യയ്ക്കു പുറത്തുപോയി പ്രസംഗിക്കുന്ന ഒരു നുണയനുവേണ്ടി സിപിഎം നേതാക്കള്‍ രംഗത്തിറങ്ങുന്നുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്ത്. “വലിയ വാശിയോടുകൂടിയാണ് അഴിമതിക്കാരനും നുണയനുമായ നേതാവിന് വേണ്ടി സിപിഎം രംഗത്തുവന്നിരിക്കുന്നത്. ഈ നാടകം രാജ്യത്തെ ജനങ്ങള്‍ തള്ളിക്കളയും”, സുരേന്ദ്രന്‍ പറഞ്ഞു.
വയനാട്ടിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഒരു എം പിയെ ഇന്ന് ആവശ്യമുണ്ടെന്നും മേല്‍ക്കോടതി സൂറത്ത് കോടതിയുടെ വിധി റദ്ദ് ചെയ്യാതിരുന്നാല്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്നത് വയനാട്ടിലെ ജനങ്ങളായിരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.