ജോഡോ യാത്രക്കിടെ മാതാ അമൃതാനന്ദമയി മായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി
കൊല്ലം: മാതാ അമൃതാനന്ദമയി മായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജോഡോ യാത്രക്കിടെയായിരുന്നു രാഹുലിന്‍റെ സന്ദര്‍ശനവും കൂടിക്കാഴ്ചയും.
രാത്രി എട്ടരയോടെയാണ് രാഹുല്‍ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. 45 മിനിറ്റോളം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി. ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി അമൃതപുരിയിലെത്തിയത്.
ജോഡോ യാത്ര വെള്ളിയാഴ്ച കൊല്ലത്ത് അവസാനിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ അഞ്ചോ ആറോ ആളുകളുടെ കൈകളിലേക്ക് പോകുന്നുവെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ പെട്രോള്‍ വില വര്‍ധിക്കുകയാണ്. ഫുഡ് ഡെലിവറി ബോയ്‌സുമായി സംസാരിച്ചിരുന്നു. അവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നു കേരളത്തിലെ റോഡുകളാണ്. റോഡ് രൂപകല്‍പ്പനയിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. കേരളത്തിലെ റോഡുകള്‍ സുരക്ഷിതമല്ല. കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ലോക്സഭയില്‍ ഉയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു