രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടത് പാക്കിസ്ഥാനിൽ: അസം മുഖ്യമന്ത്രി
1947-ൽ അവിഭക്ത ഇന്ത്യയിൽ നിന്ന് വേർപ്പെട്ടുപോയ പാക്കിസ്ഥാനിലാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സംസാരിക്കവെയാണ് ഹിമന്ത ബിശ്വ ശർമ്മ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടു, ഇന്ത്യയെ ഒന്നിപ്പിക്കാൻ കോൺഗ്രസ് പാകിസ്ഥാനിലേക്ക് പോകണം. ഈ യാത്ര ഇന്ത്യയിൽ നടത്തിയിട്ട് എന്ത് പ്രയോജനം? ഇന്ത്യ ഒറ്റക്കെട്ടാണ്. പാകിസ്ഥാൻ ഛിന്നഭിന്നമായി. അതിനാലാണ് ഭാരത് ജോഡോ പരിപാടി പാകിസ്ഥാനിലേക്ക് കൊണ്ടുപോകാൻ ഞാൻ രാഹുൽ ഗാന്ധിയെ ഉപദേശിക്കുന്നത്- അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
അതെ സമയം കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യ്ക്ക് ഇന്നു കന്യാകുമാരിയിൽ നിന്നും ആരംഭിക്കും. യാത്ര നാളെ മുതൽ 10 വരെ കന്യാകുമാരി ജില്ലയിൽ പര്യടനം നടത്തും, തുടർന്ന് 11 ന് കേരളത്തിൽ പ്രവേശിക്കും. 13 വരെ തിരുവനന്തപുരം ജില്ലയിലാണ്. 29 വരെയാണു കേരളത്തിലെ പര്യടനം.