ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി; ജന്മദിനത്തിൽ ഫ്ളക്സ് ബോർഡ്
19 June 2023
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധി എന്ന് ഫ്ലക്സ് ബോർഡ്. രാഹുലിന്റെ ജന്മദിനത്തിലാണ് മഹാരാഷ്ച്രയിലെ താനെയിൽ ഫ്ലക്സ് ബോർഡ് പ്രവർത്തകർ സ്ഥാപിച്ചത് . നഫ്രത് ജോഡോ, ഭാരത് ജോഡോ എന്ന അടിക്കുറിപ്പിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. രാഹുലിനൊപ്പം നിരവധി പ്രാദേശിക നേതാക്കളുടെ ചിത്രങ്ങളും ഫ്ലക്സ് ബോർഡിലുണ്ട്.
അതേസമയം, രാഹുൽ 53ാം ജന്മദിനമാണ് ആഘോഷിച്ചത്. നിരവധി കോൺഗ്രസ് നേതാക്കളാണ് രാഹുൽ ഗാന്ധിക്ക് ആശംസകളുമായി ജന്മദിനത്തിൽ എത്തിയത്. രാഹുലിന് ആശംസയുമായി ഡൽഹിയിൽ അഞ്ച് കിലോമീറ്റർ ഭാരത് ജോഡോ യാത്ര നടത്താനും കോൺഗ്രസ് പദ്ധതിയിട്ടിരുന്നു. കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ രാഹുലിന് ആശംസയുമായി രംഗത്തെത്തി.