രാഹുല്‍ ഗാന്ധി വീണ്ടും യൂറോപ്യന്‍ സന്ദര്‍ശനത്തിന്; ജി20 അവസാനിച്ച ശേഷം ഇന്ത്യയിൽ തിരിച്ചെത്തും

6 September 2023

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വീണ്ടും യൂറോപ്യന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ടു. ചൊവ്വാഴ്ചയാണ് ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് രാഹുല്‍ പുറപ്പെട്ടത്. യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരുമായും യൂറോപ്യന്‍ യൂണിയന്‍ അഭിഭാഷകരുമായും രാഹുല്‍ സംവദിക്കും.
അടുത്ത മാസം ഏഴിന് ഇയു അഭിഭാഷകരുമായി ബ്രസ്സല്‍സില്‍ കൂടിക്കാഴ്ച നടത്തും. ഹേഗിലും കൂടിക്കാഴ്ച നടത്തിയേക്കും. എട്ടിന് പാരീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കും. ഒമ്പതിന് പാരീസിലെ ലേബര്‍ യൂണിയനുമായി ചര്‍ച്ച നടത്തും.
അതിനു ശേഷം നോര്‍വെയിലേക്ക് തിരിക്കും. 10ന് ഓസ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളുമായി സംസാരിക്കും. സെപ്റ്റംബര്‍ 11ന് രാഹുല്‍ യൂറോപ്പില്‍ നിന്ന് തിരിക്കും. ജി20 അവസാനിക്കുന്ന അന്ന് മാത്രമാണ് രാഹുല്‍ തിരിച്ചെത്തുക.