ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് രാഹുൽ ഗാന്ധി

single-img
13 August 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിയുടെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വിജയാശംസകൾ നേർന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ചാണ്ടി ഉമ്മനെ ഇന്ന് ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി ആശംസകൾ അറിയിച്ചത്.

മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവർത്തനങ്ങളും രാഹുൽ വിലയിരുത്തി. തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടണമെന്നും, പിതാവിന്റെ പാത പിന്തുടർന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് രാഹുൽ ഗാന്ധി ചാണ്ടി ഉമ്മനോട് പറഞ്ഞു.

പ്രചാരണഭാഗമായി മീനടം മണ്ഡലത്തിൽ മഞ്ഞാടി ഭാഗത്ത് ഗൃഹസന്ദർശനം നടത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ വിളി ചാണ്ടി ഉമ്മന് വന്നത്. രാഹുൽ ഗാന്ധിയുടെ ആത്മാർത്ഥമായ പിന്തുണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതായി ചാണ്ടി ഉമ്മനും പ്രതികരിച്ചു.