രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയും അദാനി കേസും തമ്മിൽ ബന്ധമില്ല: ബിജെപി എം പി രവിശങ്കർ പ്രസാദ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് ബിജെപി എം പി രവിശങ്കർ പ്രസാദ്. രാഹുൽ ഗാന്ധി മോദി സമുദായത്തെ അധിക്ഷേപിച്ചെന്നും കോൺഗ്രസ് ആരോപിക്കുന്നതുപോലെ അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിയും അദാനി കേസും തമ്മിൽ ബന്ധമില്ലെന്നും ബിജെപി വക്താവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
രാഹുൽ ഗാന്ധി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിനു തൊട്ടുപിന്നാലെയാണ് രവിശങ്കർ പ്രസാദിന്റെ പ്രതികരണം. ‘വിമർശിക്കാൻ രാഹുൽ ഗാന്ധിക്ക് അവകാശമുണ്ട്, എന്നാൽ ആ അവകാശം ദുരുപയോഗം ചെയ്യരുത്. എന്തുകൊണ്ടാണ് കോൺഗ്രസ് ഉത്തരവിനെതിരെ മേൽകോടതിയിൽ അപ്പീൽ നൽകാത്തത്. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമൊപ്പം ഒരു കൂട്ടം മുതിർന്ന അഭിഭാഷകരുണ്ട്.
എന്നിട്ടും എന്തുകൊണ്ട് അവർ ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കുന്നില്ല? പവൻ ഖേരയുടെ കേസിൽ സുപ്രീം കോടതിയിൽ നിന്ന് ഒരു മണിക്കൂറിനുള്ളിൽ അവർ സ്റ്റേ നേടി, പിന്നെ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അവർ ഇതൊന്നും ചെയ്യുന്നില്ല?,’ രവിശങ്കർ ചോദിച്ചു.
ഇതിന്റെയെല്ലാം പിന്നിൽ അടുത്ത് നടക്കുന്ന ഒഡീഷയില്‍ വരാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രക്തസാക്ഷി പരിവേഷം ലഭിക്കാനുള്ള ശ്രമമാണ് രാഹുലിൻറേതെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.