രാഹുൽ ഗാന്ധിയുടെ മാനസിക നില തെറ്റി; പ്രധാനമന്ത്രിക്കെതിരെയുള്ള വിമര്‍ശനത്തില്‍ മറുപടിയുമായി ബിജെപി

single-img
11 August 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് ഉയർത്തിയ വിമര്‍ശനത്തില്‍ മറുപടിയുമായി ബിജെപി. രാഹുല്‍ ഗാന്ധിയുടെ മാനസിക നില തെറ്റിയെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാതെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി വിമര്‍ശിച്ചു..

തീരെ ഉത്തരവാദിത്വമില്ലാതെ കോണ്‍ഗ്രസ് പാർട്ടി പെരുമാറുന്നത് ദൗർഭാഗ്യകരമെന്നും പ്രള്‍ഹാദ് ജോഷി ആരോപിച്ചു. അതേസമയം, മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ലായിരുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

രാജ്യത്തിന്റെ സൈന്യത്തിന് രണ്ട് ദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു. മണിപ്പൂരിൽ ഇന്ത്യ ഇല്ലാതാകുമ്പോൾ മോദി പാർലമെന്റിൽ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.