കോണ്‍ഗ്രസ് 3024 ലെ തെരഞ്ഞെടുപ്പിനായാണ് ഒരുങ്ങുന്നത്; രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര കേവലം വിനോദയാത്ര: നരേഷ് ബല്യാണ്‍

single-img
26 January 2024

ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാര്‍ട്ടി എം എ ല്‍എയുടെ സോഷ്യൽ മീഡിയാ ട്വീറ്റ്. 2024 ലെ പൊതു തെരഞ്ഞെടുപ്പിനായി കോൺഗ്രസ് തയ്യാറെടുപ്പുകൾ ഒന്നും നടത്തില്ലെന്ന വിമർശനമാണ് എ എ പി എം എൽ എ നരേഷ് ബല്യാണ്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്.

കോണ്‍ഗ്രസ് 3024 ലെ തെരഞ്ഞെടുപ്പിനായാണ് ഒരുങ്ങുന്നതെന്നും എം എല്‍ എ നരേഷ് ബല്യാണ്‍ വിമർശിച്ചു. ഇന്ത്യ യോഗം കോണ്‍ഗ്രസ് കൃത്യമായി നടത്തുന്നില്ലെന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കമില്ലെന്നും നരേഷ് ബല്യാണ്‍ ട്വീറ്റിൽ ചൂണ്ടികാട്ടി.

ദേശീയ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കും എ എ പി എം എൽ എയുടെ വക പരിഹാസമുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര കേവലം വിനോദയാത്രയാണെന്നാണ് നരേഷ് ബല്യാണ്‍ പരിഹസിച്ചത്. എന്നാൽ വലിയ വിവാദമായതോടെ നരേഷ് ബല്യാണ്‍ ട്വീറ്റ് പിൻവലിച്ചു.