രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകാതെ വെള്ളാപ്പള്ളി

29 October 2024

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളോട് മുഖം തിരിച്ചു വെള്ളാപ്പള്ളി നടേശന്‍.രാഹുൽ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നൽകിയില്ല.
കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല.തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും.രമ്യ ഹരിദാസ് തോൽക്കാൻ പോകുന്ന സ്ഥനാർത്ഥിയാണ്.എം പി ആയിരുന്നപ്പോൾ അവര്‍ കാണാൻ വന്നിട്ടില്ല.
എന്നാൽ ഇപ്പോൾ കാണാൻ വരുന്നത് തെറ്റായ സന്ദേശം ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഈ സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥികളുടെ സന്ദർശനത്തിന് വെള്ളാപ്പള്ളി അനുമതി നൽകിയില്ല