പാലക്കാടിന് പുറമെ ആലപ്പുഴയിലും എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ റെയ്ഡ്

27 September 2022

പാലക്കാടിന് പുറമെ ആലപ്പുഴ ജില്ലയിലും പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമത്തിന്റെ സാഹചര്യത്തിൽ എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ പോലീസ് റെയ്ഡ്. പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു എന്നാണ് വിവരം. ജില്ലയിലെ പുറക്കാട്, അമ്പലപ്പുഴ വള്ളികുന്നം എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന.
എസ്ഡിപിഐയുടെ പുറക്കാട് പഞ്ചായത്ത് സെക്രട്ടി സുനീറിൻറെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിൻറെ വീട്ടിലും ഇതിനോടകം പരിശോധന നടത്തി. ഹർത്താൽ ദിനം നടന്ന അക്രമ സംഭവങ്ങളിൽ ഇരുവരും നേരത്തെ അറസ്റ്റിലായിരുന്നു.
അതേസമയം , പാലക്കാട് ജില്ലയിൽ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. നഗരത്തിലെ മാത്രം 20 മേഖലകളിൽ റെയ്ഡ് നടത്തി. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.