തോട് വൃത്തിയാക്കാൻ ശ്രമിച്ച നഗരസഭയ്‌ക്കെതിരെ പോലും റെയിൽവേ കേസെടുത്തു: മേയർ ആര്യാ രാജേന്ദ്രൻ
ആമയിഴഞ്ചാൻ തോടിലെ മാലിന്യം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും റെയിവേ പ്രതികരിച്ചില്ല എന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭ വൃത്തിയാക്കാൻ ശ്രമിച്ചപ്പോൾ നഗരസഭയ്‌ക്കെതിരെ പോലും റെയിൽവേ കേസെടുത്തുവെന്നും ആര്യാ രാജേന്ദ്രൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു. ജീവനക്കാർ പ്രവേശിച്ചുവെന്നത് സംബന്ധിച്ച് തർക്കം ഉണ്ടായി.
ധാരാളം തവണ റെയിൽവേയുമായി സംസാരിച്ച ശേഷമാണ് ഇപ്പോൾ വൃത്തിയാക്കാൻ അനുമതി നൽകിയത്. ഇതിനായി റെയിൽവേ ഓഫീസർമാരുമായി ഞാൻ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. നഗരസഭയാണ് ജെസിബി വരുത്തി മാലിന്യം നീക്കാൻ മുൻകൈയെടുത്തത്. എന്നാൽ നഗരസഭയെ കുറ്റപ്പെടുത്താനുള്ള സമയമായി ചിലർ ഇതിനെ കാണുന്നുവെന്ന് മേയർ ആരോപിച്ചു.
വൃത്തിയാക്കാൻ കരാർ എടുത്തവർ പറഞ്ഞത് ഇന്ന് ജോലി ഷെഡ്യൂൾ ചെയ്തിട്ടില്ല എന്നാണെന്നും മേയർ പറയുന്നു. കാണാതായത് റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന കരാറുകാരന് കീഴിലെ തൊഴിലാളിയെന്ന് മേയർ പറഞ്ഞു. സംഭവത്തിൽ നഗരസഭയോട് ആവശ്യപ്പെട്ട സഹായം നൽകും റെയിൽവേ കരാർ കൊടുത്തതിന് അനുസരിച്ചാണ് ഈ വർക്ക് നടന്നത്.
ഓരോ നിമിഷം കഴിയുമ്പോഴും ടെൻഷനാണ്. ഉടനെ കണ്ടെത്താൻ കഴിയുമെന്നാണ് വിശ്വാസമെന്നും മേയർ പറയുന്നു. അതേസമയം , കാണാതായ ജീവവനക്കാരുമായി ബന്ധമില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽവേ നേരിട്ട് നിയോഗിച്ച ജീവനക്കാരനല്ലെന്ന് വിശദീകരണം. തോട് വൃത്തിയാക്കേണ്ടത് നഗരസഭയും മൈനർ ഇറിഗേഷൻ വകുപ്പുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറയുന്നു . ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്.