ജനറൽ കോച്ചുകൾ കുറച്ച തീരുമാനം പുനഃപരിശോധിക്കാൻ റെയിൽവേ
24 June 2024
ബുക്ക് ചെയ്യേണ്ടതില്ലാത്ത ജനറൽ കമ്പാർട്ടുമെന്റുകൾ വെട്ടികുറച്ച തീരുമാനം റെയിൽവേ പുനഃപരിശോധിക്കുന്നു. ജനറൽ കോച്ചുകൾ കുറച്ചതുമൂലം യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
ഇതിനെത്തുടർന്ന് പലപ്പോഴും റിസർവ്ഡ് കോച്ചുകളിൽ ജനറൽ യാത്രക്കാർ ഇടിച്ചു കയറുന്നതും പതിവായി. അതുകൊണ്ടുകൂടിയാണ് സ്ലീപ്പർ, ജനറൽ കോച്ചുകൾ കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ പുനഃപരിശോധിക്കുന്നത്.
നിലവിൽ ഒരു ട്രെയിനിൽ നാലോ അഞ്ചോ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഉറപ്പാക്കാനാണു നീക്കം. തീരുമാനം വൈകാതെയുണ്ടാകും. നേരത്തെ ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളിൽ 4 ജനറൽ കോച്ച് വീതമുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ രണ്ടായി ചുരുങ്ങുകയായിരുന്നു.