വേനലിന് ആശ്വാസം; കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മഴയ്ക്ക് സാധ്യത

18 March 2024

ശക്തമായ വേനലിനും കൊടും ചൂടിനും ആശ്വാസമായി കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് നേരിയ മഴക്കെങ്കിലും സാധ്യതയുള്ളത്.
കൊല്ലം ജില്ലയിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.