കോൺഗ്രസ്-എസ് പി സഖ്യം ജയിച്ചാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കും: മോദി

single-img
17 May 2024

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം രാജസ്ഥാനില്‍ നടത്തിയ പ്രസംഗം വിവാദമായ പിന്നാലെ വീണ്ടും വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്-എസ് പി (സമാജ്‍വാദി ) സഖ്യം ജയിച്ചാല്‍ ജനങ്ങളുടെ സമ്പത്ത് വോട്ട് ജിഹാദിന്‍റെ ആളുകള്‍ക്ക് നല്‍കുമെന്നു അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശിലെ ബാരാബങ്കിയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പുതിയ വിവാദ പ്രസംഗം. കോൺഗ്രസ്-എസ് പി സഖ്യം ജയിച്ചാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ വച്ച് തകര്‍ക്കുമെന്നും മോദി പ്രസംഗിച്ചു. എവിടെയാണ് ബുള്‍ഡോസർ കയറ്റേണ്ടതെന്ന് യോഗിയില്‍ നിന്ന് പഠിക്കാനും മോദി പറഞ്ഞു.

ജനങ്ങളുടെ സമ്പത്ത് കോൺഗ്രസ്- എസ്പി സഖ്യം വോട്ട് ജിഹാദ് ആളുകള്‍ക്ക് നല്‍കുമെന്ന പരാമര്‍ശം യുപിയിലെ ഹാമിര്‍പൂരിലെ പ്രസംഗത്തിലും മോദി ആവര്‍ത്തിച്ചു. കോൺഗ്രസ് ജയിച്ചുവന്നാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു രാജസ്ഥാനിലെ മോദിയുടെ പ്രസംഗം.