പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമമന്ത്രം ജപിക്കണം; കെ എസ് ചിത്രയ്ക്കെതിരെ സോഷ്യൽ മീഡിയ
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നും ഗായിക കെ എസ് ചിത്ര ആവശ്യപ്പെട്ടതിന് അനുകൂലമായും പ്രതികൂലമായും പ്രതികരിച്ചുകൊണ്ട് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘപരിവാർ അനുകൂലികൾ പിന്തുണക്കുമ്പോൾ മറുഭാഗത് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.
“ അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചക്ക് 12.20 ന് ‘ശ്രീരാമ ജയരാമ, ജയജയരാമ’ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം, അന്നേദിവസം വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിൻ്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.” എന്നായിരുന്നു ചിത്ര വീഡിയോയിൽ പറയുന്നത്.