യുഡിഎഫ് യൂ ടേൺ അടിച്ചു; സിഎംആര്‍എല്ലിൽ നിന്നും പണം വാങ്ങിയതായി സമ്മതിച്ച് രമേശ് ചെന്നിത്തല
തെളിവുകൾ പുറത്ത് വന്നതോടെ സിഎംആര്‍എല്ലിൽ നിന്നും പണം താൻ പണം വാങ്ങിയതായി സമ്മതിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനായി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്നാണ് രമേശ് ചെന്നിത്തല വിശദീകരണം നൽകി.
ഈ പണത്തിനു പ്രത്യുപകാരമായി ശശിധരൻ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ലെന്നും എന്ത് ഉദ്ദേശം വച്ചാണ് കര്‍ത്ത സംഭാവന നൽകിയതെന്നറിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. താൻ ഈ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ല. എന്നാൽ, വീണയ്ക്ക് പണം നൽകിയത് അഴിമതി തന്നെയാണ്. ഞാൻ പണം വാങ്ങിയത് പാര്‍ട്ടിക്ക് വേണ്ടിയാണ്.
കർത്തയെ പോലുളളവരോട് പണം വാങ്ങിക്കരുതെന്ന വിഎം സുധീരന്റെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു. സിഎംആർഎലിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് മാസപ്പടി കിട്ടിയെന്ന ആദായ നികുതി തർക്കപരിഹാര ബോർഡിന്റെ വിവരം ആവേശത്തോടെയാണ് പ്രതിപക്ഷം ആദ്യം ഏറ്റെടുത്തിരുന്നത്.
പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ അഴിമതി എന്ന നിലക്കായിരുന്നു പ്രതിപക്ഷം വിഷയം കത്തിക്കാനൊരുങ്ങിയത്. പക്ഷെ അതിനു ശേഷം പണം നൽകിയവരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നതോടെ യുഡിഎഫ് യൂ ടേൺ അടിക്കുകയായിരുന്നു.
സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പണം നൽകിയതായി പറയുന്നവരെ ചുരുക്കപ്പേരായി രേഖയിൽ കുറിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് വിശദാംശങ്ങൾ തേടിയപ്പോൾ പിണറായി വിജയന്റെ പേരിനൊപ്പം, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പേരുകളും കാണിക്കുന്നുണ്ട്. ഇതോടെ യുഡിഎഫ് പിൻമാറി.