പ്രതിപക്ഷ നേതാവിൻ്റെ വിരുന്നിൽ പങ്കെടുക്കാതെ രമേശ് ചെന്നിത്തല

single-img
20 June 2024

കോൺഗ്രസിനുള്ളിൽ പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തി. ഇന്ന് നടന്ന യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ അദ്ദേഹത്തെ വിളിച്ചില്ലെന്നതാണ് കാരണം. യുഡിഎഫ് ഘടക കക്ഷി നേതാക്കളെല്ലാം യോഗത്തിൽ സംസാരിച്ചെങ്കിലും രമേശ് ചെന്നിത്തലയെ സംസാരിക്കാൻ ക്ഷണിച്ചില്ല.

ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങി. കഴിഞ്ഞ യുഡിഎഫ് യോഗത്തെ കുറിച്ച് അറിയിക്കാതിരുന്നതും പങ്കെടുക്കാൻ വിളിക്കാതിരുന്നതും പരാതിയുണ്ടായിരുന്നു.